പാവറട്ടി: വെൻമേനാട് പൂവ്വങ്കാവിൽ താലപ്പൊലി ഏപ്രിൽ അഞ്ചിന് ബുധനാഴ്ച ആഘോഷിക്കുന്നു. രാവിലെ വിശേഷാൽ ചടങ്ങുകൾക്കൊപ്പം തന്ത്രി പൂജ, പാനിറക്കൽ, ശീവേലി എന്നിവ നടക്കും. ഉച്ചയ്ക്ക് 2.30ന് പഞ്ചവാദ്യത്തിന് തൃപയാർ രമേശൻ മാരാർ പ്രമാണം വഹിക്കും. തുടർന്ന് മേളം നടക്കും. പാരമ്പര്യ വേലകൾ അഞ്ചിന് ക്ഷേത്രത്തിൽ എത്തിച്ചേരും.
സന്ധ്യക്ക് കേളി, കൊമ്പു പറ്റ്, കുഴൽപറ്റ്, തായമ്പക എന്നിവ നടക്കും. 10.30ന് മുത്തപ്പൻ കോവിലിൽ നിന്നും പൂരം വരവ്, ഐവർ കളി, രാത്രി 11ന് പൂരം എഴുന്നള്ളിപ്പ് എന്നിവ നടക്കും. ക്ഷേത്രച്ചടങ്ങുകൾക്ക് തന്ത്രി കാട്ടുമാടം ഈശാനൻ നമ്പൂതിരിപ്പാട്, ഊരാളൻ എ.വി. വല്ലഭൻ നമ്പൂതിരി എന്നിവർ നേതൃത്വം വഹിക്കും.