rajan-

ഇരിങ്ങാലക്കുട : നോവലിസ്റ്റ് പുല്ലൂർ രാജൻ ചിന്നങ്ങത്ത് (79) നിര്യാതനായി. ഇരിങ്ങാലക്കുടയ്ക്കടുത്ത് കടുപ്പശ്ശേരി വില്ലേജിൽ ചെങ്ങാറ്റുംമുറി എന്ന ഗ്രാമത്തിൽ ജനിച്ചു. 1962 ൽ ബോംബെയിലേക്ക് തിരിച്ചു. ഇതിനിടെ ധാരാളം കവിതകളും കഥകളും രചിച്ചു. ബോബെയിൽ ഒരു സിൽക്ക് മിൽ ഓഫീസിൽ സ്റ്റെനോയായി ജോലി കിട്ടി. '1965ൽ ആദ്യനോവൽ 'ജലരേഖകൾ' 'ചിന്ത' വാരികയിൽ പ്രസിദ്ധീകരിച്ചു. 1974ൽ ദുബായിലെത്തി. ദാരിദ്ര്യത്തിൽ കഴിഞ്ഞിരുന്ന അറബികൾ പെട്രോഡോളറിന്റെ മായാജാലത്താൽ വൻ പുരോഗതിയിലേയ്ക്ക് കുതിച്ചു കയറാൻ തുടങ്ങിയ ആദ്യകാലം. ആ ജീവിതത്തെക്കുറിച്ചും അനേകം നോവലുകളെഴുതി. കഥകളും നോവലുകളുമായി അമ്പതോളം കൃതികളുടെ കർത്താവാണ്. പുല്ലൂർ കിരണം പ്രസ് നടത്തിയിരുന്നു. പുല്ലൂർ സഹകരണ ബാങ്ക് മുൻ ഭരണ സമിതി അംഗമായിരുന്നു. ഭാര്യ : തങ്കം. മക്കൾ: സ്മിത, സിനി. മരുമക്കൾ : സമ്മർ (ഖത്തർ), നഘോഷ് (യു.എ.ഇ). സംസ്‌കാരം ഇന്ന് രാവിലെ 10 ന് സ്വവസതിയിൽ.