കൊടുങ്ങല്ലൂർ: ഭരണി മഹോത്സവത്തിന് ലക്ഷക്കണക്കിന് ഭക്തരെത്തുന്ന കൊടുങ്ങല്ലർ ക്ഷേത്ര പരിസരമടക്കമുള്ള പല സ്ഥലങ്ങളിലും വഴിവിളക്കുകൾ കത്തുന്നില്ലെന്ന് ബി.ജെ.പി കൊടുങ്ങല്ലൂർ മണ്ഡലം കമ്മിറ്റി യോഗം കുറ്റപ്പെടുത്തി. ചന്തപ്പുര മുതൽ ശൃംഗപുരം വരെയുള്ള സ്ഥലങ്ങളിലും ക്ഷേത്ര കോമ്പൗണ്ടിലും വൈദ്യുതി വിളക്കുകൾ കത്തിക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. യോഗത്തിൽ മണ്ഡലം പ്രസിഡന്റ് കെ.എസ്. വിനോദ് അദ്ധ്യക്ഷനായി. ജനറൽ സെക്രട്ടറി എൽ.കെ. മനോജ്, കെ.ആർ. വിദ്യാസാഗർ, പ്രതിപക്ഷ നേതാവ് ടി.എസ്. സജീവൻ തുടങ്ങിയവർ പ്രസംഗിച്ചു.