1
കെ​-​റെ​യി​ലി​നെ​തി​രെ​ ​മു​സ്‌ലിം ​യൂ​ത്ത് ​ലീ​ഗ് ​പ്ര​വ​ർ​ത്ത​ക​ർ​ ​സം​ഘ​ടി​പ്പി​ച്ച​ ​തൃ​ശൂ​ർ​ ​ക​ള​ക്ടറേ​റ്റ് ​മാ​ർ​ച്ചി​ൽ​ ​ബാ​രി​ക്കേ​ഡ് ​മ​റി​ച്ചി​ടാ​ൻ​ ​ശ്ര​മി​ക്കു​ന്നു.

തൃശൂർ: കെ - റെയിൽ പദ്ധതി നടപ്പിലാക്കാനുള്ള വ്യഗ്രതയിൽ തെളിഞ്ഞുകാണുന്നത് മുഖ്യമന്ത്രി പിണറായി വിജയന്റെ ഏകാധിപത്യവും ധാർഷ്ട്യവുമാണെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ട്രഷറർ എം.എ. സമദ്. സിൽവർ ലൈൻ പദ്ധതിക്കെതിരെ മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തൃശൂർ കളക്ടറേറ്റിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജില്ലാ പ്രസിഡന്റ് എ.എം. സനൗഫൽ അദ്ധ്യക്ഷനായി. മുസ്‌ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് കെ.എ. ഹാറൂൺ റഷീദ് മുഖ്യപ്രഭാഷണം നടത്തി. യൂത്ത് ലീഗ് ജില്ലാ ജനറൽ സെക്രട്ടറി നൗഷാദ് തെരുവത്ത്, മുസ്‌ലിംലീഗ് ജില്ലാ സെക്രട്ടറിമാരായ പി.കെ. ഷാഹുൽഹമീദ്, എം.എ. റഷീദ്, യൂത്ത് ലീഗ് ജില്ലാ ഭാരവാഹികളായ എ.വി. അലി, അഷ്‌കർ കുഴിങ്ങര, അസീസ് മന്ദലാംകുന്ന്, ടി.എ. ഫഹദ്, ആർ.വി. ബക്കർ, പി.ജെ. ജെഫീഖ്, പി.എം. ഷെബീർ, കെ.എ. മുഹമ്മദ് സാബിർ, ഷജീർ പുന്ന, കെ.എച്ച്. ജലീൽ, റംഷാദ് പള്ളം, സി. സുൽത്താൻ ബാബു, സി.കെ. അഷറഫലി, ചെമ്പൻ ഹംസ എന്നിവർ സംസാരിച്ചു.