youth
പൊളിച്ചിട്ട റോഡിൽ യൂത്ത് കോൺഗ്രസ് ചേർപ്പ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആമ്പൽപ്പൂ നട്ട് പ്രതിഷേധിക്കുന്നു.

ചേർപ്പ്: പാലക്കൽ മുതൽ പെരുമ്പിള്ളിശ്ശേരി വരെയുള്ള റോഡിലെ നിർമ്മാണ പ്രവൃത്തികൾ നീണ്ടുപോകുന്നതിൽ പ്രതിഷേധിച്ച് യൂത്ത്‌ കോൺഗ്രസ് ചേർപ്പ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊളിച്ചിട്ട റോഡിൽ പ്രതീകാത്മകമായി ആമ്പൽപ്പൂ നട്ട് പ്രതിഷേധിച്ചു. യൂത്ത്‌കോൺഗ്രസ് ജില്ലാ സെക്രട്ടറി എം. സുജിത്ത്കുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം വൈസ് പ്രസിഡന്റ് ജോസ് ചാക്കേരി അദ്ധ്യക്ഷനായി. മണ്ഡലം പ്രസിഡന്റ് ജോൺ ആന്റണി, സി.കെ. വിനോദ്, ബാലുകനാൽ, എ.എസ്. ഉണ്ണിക്കൃഷ്ണൻ, സുജിഷ കള്ളിയത്ത്, അഭിഷേക് ആറ്റുപുറത്ത് തുടങ്ങിയവർ പങ്കെടുത്തു.