ചേലക്കര: അന്തിമഹാകാളൻകാവ് വേല പങ്ങാരപ്പിള്ളി ദേശത്തിന്റെ ആഭിമുഖ്യത്തിൽ വർഷങ്ങളായി വേല ചടങ്ങുകളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ആളുകൾക്ക് സമാദരണം എന്ന പേരിൽ ആദരവ് നൽകി. അന്തിമഹാകാളൻ കാവിൽ നടന്ന ചടങ്ങ് ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പങ്ങാരപ്പിള്ളി ദേശ വേല കമ്മറ്റി പ്രസിഡന്റ് പി.കെ സുനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. പത്മശ്രീ സുന്ദർമേനോൻ മുഖ്യാതിഥിയായിരുന്നു. കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് വി. നന്ദകുമാർ, ദേവസ്വം ബോർഡ് മെമ്പർ എം.ജി. നാരായണൻ, ചേലക്കര പഞ്ചായത്ത് പ്രസിഡന്റ് എം.കെ .പത്മജ, കൊച്ചിൻ ദേവസ്വം ബോർഡ് അസിസ്റ്റന്റ് കമ്മിഷണർ വി. ബിന്ദു, ക്ഷേത്രം ഊരാളൻ ടി.എൻ. ദാമോദരനുണ്ണി, ദേവസ്വം ഓഫീസർ എം.വി. സുബ്രഹ്മണ്യൻ, വി. ഗോവിന്ദൻകുട്ടി നായർ, പ്രസ്സ് ക്ലബ് പ്രസിഡന്റ് സി.പി. ഷനോജ് എന്നിവർ പ്രസംഗിച്ചു.