222
സി.​പി.​എം​ ​പാ​ർ​ട്ടി​ ​കോ​ൺ​ഗ്ര​സി​ന്റെ​ ​ഭാ​ഗ​മാ​യു​ള്ള​ ​പ​താ​ക​ ​ജാ​ഥ​യ്ക്ക് ​തൃ​ശൂ​ർ​ ​ചെ​ട്ടി​യ​ങ്ങാ​ടി​യി​ൽ​ ​ന​ൽ​കി​യ​ ​സ്വീ​ക​ര​ണ​ത്തി​ൽ​ ​ എം.​ സ്വ​രാ​ജ് ​അ​ഴി​ക്കോ​ട​ൻ​ ​ര​ക്ത​സാ​ക്ഷി​ത്വ മ​ണ്ഡ​പ​ത്തി​ൽ​ ​പു​ഷ്പാ​ർ​ച്ച​ന​ ​ന​ട​ത്തി​ ​അ​ഭി​വാ​ദ്യം​ ​അ​ർ​പ്പി​ക്കു​ന്നു.

തൃശൂർ: സി.പി.എം പാർട്ടി കോൺഗ്രസിന് സമ്മേളന നഗരിയിൽ ഉയർത്താനുള്ള പതാക വഹിച്ചുള്ള ജാഥയ്ക്ക് ജില്ലയിൽ ആവേശകരമായ വരവേൽപ്പ്. ജില്ലാ അതിർത്തിയായ പൊങ്ങത്ത് കേന്ദ്ര കമ്മിറ്റി അംഗം മന്ത്രി കെ. രാധാകൃഷ്ണൻ, മന്ത്രി ആർ. ബിന്ദു, ജില്ലാ സെക്രട്ടറി എം.എം. വർഗീസ്, സംസ്ഥാന കമ്മിറ്റി അംഗം എ.സി. മൊയ്തീൻ, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി.കെ. ബിജു എന്നിവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു.

കൊരട്ടി, ചാലക്കുടി, പേരാമ്പ്ര, കൊടകര, നന്തിക്കര, പുതുക്കാട്, ഒല്ലൂർ, കുരിയച്ചിറ എന്നിവിടങ്ങളിലും തൃശൂരിൽ അഴീക്കോടൻ കുത്തേറ്റ് വീണ ചെട്ടിയങ്ങാടി, കോലഴി, അത്താണി എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്കുശേഷം വടക്കാഞ്ചേരിയിൽ സമാപിച്ചു. പുന്നപ്രവയലാർ രക്തസാക്ഷിത്വ കുടീരത്തിൽ നിന്നുമാണ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം. സ്വരാജ് ക്യാപ്ടനായുള്ള പതാകജാഥ ആരംഭിച്ചത്.

വടക്കാഞ്ചേരിയിൽ നടന്ന സമാപന പൊതുസമ്മേളനം കേന്ദ്ര കമ്മിറ്റി അംഗവും ഇടതുമുന്നണി കൺവീനറുമായ എ. വിജയരാഘവൻ ഉദ്ഘാടനം ചെയ്തു. ഞായറാഴ്ച രാവിലെ വടക്കാഞ്ചേരിയിൽ നിന്നും ആരംഭിച്ച് അകമല, ആറ്റൂർ ഗേറ്റ്, ചെറുതുരുത്തി പാലത്തിലും സ്വീകരണങ്ങൾക്ക് ശേഷം ജില്ല വിടും. നിരവധി അത്‌ലറ്റുകളാണ് പതാകയേന്തി അനുഗമിക്കുന്നത്.