elephant
പരിയാരം എച്ചിപ്പാറയിൽ കാട്ടാനകൾ നശിപ്പിച്ച കൃഷിയിടം.

ചാലക്കുടി: പരിയാരം എച്ചിപ്പാറയിൽ കാട്ടാനകളുടെ ശല്യം രൂക്ഷമായി. ഒരാഴ്ചയ്ക്കുള്ളിൽ പത്തോളം പറമ്പുകളിൽ ആനകളെത്തി കാർഷിക വിളകൾ നശിപ്പിച്ചു. തെങ്ങ്, കവുങ്ങ്, വാഴ തുടങ്ങിയ ഇനങ്ങളാണ് പ്രധാനമായും നശിപ്പിച്ചത്. ആച്ചാടൻ ജോസ്, ആച്ചാടൻ മാത്യു, വടക്കുംപാടൻ സൈമൺ, പന്തല്ലൂക്കാരൻ ജോൺസൻ, പന്തല്ലൂക്കാരൻ പൗലോസ് തുടങ്ങിയർക്കാണ് കൂടുതൽ നഷ്ടമുണ്ടായത്. ഇവിടെ പുഴയിലേക്ക് വാഹനം ഇറക്കുന്നതിന് ഒരു സ്വകാര്യ വ്യക്തി നിർമ്മിച്ച വഴിയിലൂടെയാണ് ഇപ്പോൾ ആനകൾ എത്തുന്നതെന്ന് കർഷകർ ചൂണ്ടിക്കാട്ടി. കൃഷിയിടത്തിൽ ആനകളുണ്ടാക്കുന്ന നാശനഷ്ടത്തിനെതിരെ നിരവധി പരാതികൾ നൽകിയിട്ടും വനംവകുപ്പും പഞ്ചായത്ത് അധികൃതരും കാര്യക്ഷമായ ഇടപെടലുകൾ നടത്തിയില്ലെന്നും ഇവർ ചൂണ്ടിക്കാട്ടി. നിഷേധാത്മക സമീപനം തുടർന്നാൽ പ്രത്യക്ഷ സമര പരിപാടികൾ നടത്തുമെന്ന്് കേരള കോൺഗ്രസ് പഞ്ചായത്ത് കമ്മിറ്റി യോഗം മുന്നറിയിപ്പ് നൽകി. വിത്സൻ മുണ്ടൻമാണി അദ്ധ്യക്ഷനായി. സെബി പെരേപ്പാടൻ, ഇട്ടീര വടക്കുംപാടൻ, കുരാക്കു മോറേലി, ഡേവിസ് പെരേപ്പാടൻ എന്നിവർ സംസാരിച്ചു.