കൊടുങ്ങല്ലൂർ: പെട്രോൾ, ഡീസൽ, പാചകവാതകം എന്നിവയുടെയും 872 ഇനം ജീവൻ രക്ഷാമരുന്നുകളുടെയും ചികിത്സാ ഉപകരണങ്ങളുടെയും വിലവർദ്ധിപ്പിച്ച കേന്ദ്ര സർക്കാർ നടപടിയിൽ സി.പി.എം കൊടുങ്ങല്ലൂർ ഏരിയ കമ്മിറ്റിയിലെ 11 ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ നടത്തി. ജില്ലാ സെക്രട്ടേറിയറ്റംഗം പി.കെ. ചന്ദ്രശേഖരൻ കൊടുങ്ങല്ലൂർ ടൗണിലും, ജില്ലാ കമ്മിറ്റിയംഗം കെ.വി. രാജേഷ് പെരിഞ്ഞനത്തും, ഏരിയ സെക്രട്ടറി കെ.കെ. അബീദലി മേത്തലയിലും, ഏരിയ കമ്മിറ്റിയംഗങ്ങളായ ടി.കെ. രമേഷ് ബാബു എറിയാടും, കെ.ആർ. ജൈത്രൻ. എസ്.എൻ പുരം സെന്ററിലും, ഷീജ ബാബു കൂളിമുട്ടത്തും, കെ.പി. രാജൻ പി. വെമ്പല്ലൂരിലും ധർണ ഉദ്ഘാടനം ചെയ്തു.