riyas

തൃശൂർ : ഒല്ലൂർ നിയോജക മണ്ഡലത്തിന്റെയും പീച്ചിയുടെയും വികസന സാദ്ധ്യതകൾക്ക് ടൂറിസം പൊതുമരാമത്ത് വകുപ്പുകളുടെ പൂർണ്ണ പിന്തുണ ഉറപ്പ് നൽകി മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ഒല്ലൂർ നിയോജക മണ്ഡലത്തിലെ മണലിപ്പുഴയ്ക്ക് കുറുകെ പീച്ചി പട്ടിലുംകുഴി മൈലാടുംപാറ പാലത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. പീച്ചി ടൂറിസവുമായി ബന്ധപ്പെട്ട് അടിന്തരമായി ടൂറിസം, ഇറിഗേഷൻ വകുപ്പുകളുടെ നേതൃത്വത്തിൽ റവന്യൂ മന്ത്രിയും സ്ഥലം എം.എൽ.എയുമായ കെ.രാജനുമായി യോഗം ചേരുമെന്നും പൊതുമരാമത്ത് മന്ത്രി അറിയിച്ചു.

പീച്ചിയെ ടൂറിസം ഹബ്ബായി മാറ്റാനുള്ള നടപടി സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. മന്ത്രി കെ.രാജൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഡേവിസ് മാസ്റ്റർ വിശിഷ്ടാതിഥിയായി. ഒല്ലൂക്കര ബ്ലോക്ക് പ്രസിഡന്റ് കെ.ആർ.രവി, പാണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് പി.പി.രവീന്ദ്രൻ, ജില്ലാ പഞ്ചായത്ത് അംഗം കെ.വി.സജു, പൊതുമരാമത്ത് പാലം സൂപ്രണ്ടിംഗ് എൻജിനീയർ പി.കെ.മിനി തുടങ്ങിയവർ പങ്കെടുത്തു.

ഇ​ന്ധ​ന​ ​വി​ല​വ​ർ​ദ്ധ​ന​വി​നെ​തി​രെ
വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ​ ​പ്ര​തി​ഷേ​ധം

തൃ​ശൂ​ർ​ ​:​ ​അ​നി​യ​ന്ത്രി​ത​മാ​യി​ ​വ​ർ​ദ്ധി​ച്ചു​ ​കൊ​ണ്ടി​രി​ക്കു​ന്ന​ ​പെ​ട്രോ​ൾ​ ​ഡീ​സ​ൽ​ ​പാ​ച​ക​ ​വാ​ത​ക​ ​വി​ല​ക്ക​യ​റ്റ​ത്തി​നെ​തി​രെ​ ​എ.​ഐ.​എ​സ്.​എ​ഫ് ​ജി​ല്ലാ​ ​ക​മ്മി​റ്റി​യു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​ന​രേ​ന്ദ്ര​മോ​ദി​യു​ടെ​ ​കോ​ലം​ ​ക​ത്തി​ച്ച് ​പ്ര​തി​ഷേ​ധി​ച്ച് ​പ്ര​തി​ഷേ​ധം.​ ​എ.​ഐ.​വൈ.​എ​ഫ് ​സം​സ്ഥാ​ന​ ​വൈ​സ് ​പ്ര​സി​ഡ​ന്റ് ​പ്ര​സാ​ദ് ​പ​റേ​രി​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.​ ​ജി​ല്ലാ​ ​പ്ര​സി​ഡ​ന്റ് ​അ​ർ​ജു​ൻ​ ​മു​ര​ളീ​ധ​ര​ൻ​ ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.​ ​സം​സ്ഥാ​ന​ ​വൈ​സ് ​പ്ര​സി​ഡ​ന്റ് ​ചി​ന്നു​ ​ച​ന്ദ്ര​ൻ,​ ​ബി​നോ​യ് ​ഷെ​ബീ​ർ,​ ​സ​ന​ൽ​ ​കു​മാ​ർ.​ ​അ​നീ​ഷ്.​വി.​എ​ൻ,​ ​അ​ഖി​ലേ​ഷ്,​ ​മീ​നു​ട്ടി.​ടി.​ടി,​ ​അ​ഭി​റാം​ ​സു​കു​മാ​ര​ൻ,​ ​ഋ​ത്വി​ക്ക് ​രാ​ഹു​ൽ​ ​പ്ര​കാ​ശ് ​എ​ന്നി​വ​ർ​ ​പ​രി​പാ​ടി​ക്ക് ​നേ​തൃ​ത്വം​ ​ന​ൽ​കി.