school-varshiga-samalanam
മറ്റത്തൂർ ഗവ. എൽ.പി. സ്‌കൂൾ ശതാബ്ദി ആഘോഷ സമാപന സമ്മേളനം കെ.കെ. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു.

മറ്റത്തൂർ: മറ്റത്തൂർ ഗവ.എൽ.പി.സ്‌കൂൾ ശതാബ്ദി ആഘോഷങ്ങൾ സമാപിച്ചു. സമാപന സമ്മേളനം കെ.കെ. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. സ്‌കൂൾ വാർഷികം, യാത്രഅയപ്പ് സമ്മേളനം എന്നിവ പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വി.ബി. ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആർ. രഞ്ജിത്ത് മുഖ്യാതിഥിയായി. പഞ്ചായത്ത് അംഗങ്ങളായ സുമേഷ് മുത്തമ്പാടൻ, ഷൈനി ഷാബു, ബി.പി.ഒ കെ. നന്ദൻ മാസ്റ്റർ, ഒ.എസ്.എ പ്രസിഡന്റ് സുരേന്ദ്രൻ ഞാറ്റുവെട്ടി, മാതൃസമിതി പ്രസിഡന്റ് ജെസി ബിജു, വിരമിക്കുന്ന പ്രധാന അദ്ധ്യാപിക സി.പി. ബേബി, ടി.എം. സുമതി എന്നിവർക്ക് യാത്രഅയപ്പും നൽകി.