വടക്കാഞ്ചേരി: കേരളത്തിലെ അമ്പത് ശതമാനം റോഡുകളും അഞ്ചു വർഷത്തിനകം ബി.എം.ബി.സി റോഡുകളാക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. കുണ്ടുകാട്, കട്ടിലപൂർവ്വം, പാണ്ടിപ്പറമ്പ് മലയോര മേഖല റോഡുകളുടെ നിർമ്മാണോദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന സർക്കാർ അധികാരത്തിൽ വന്ന് ഒരു വർഷത്തിനുള്ളിൽ 1410 കിലോമീറ്റർ റോഡുകൾ ബി.എം.ബി.സി. റോഡുകളാക്കുകയും നിലവിൽ 2544 കിലോമീറ്റർ റോഡുകൾ ഇതേ നിലവാരത്തിലേക്ക് മാറ്റുന്നതിനുള്ള നടപടികൾ തുടരുകയാണെന്നും മന്ത്രി അറിയിച്ചു. റവന്യൂ മന്ത്രി കെ. രാജൻ അദ്ധ്യക്ഷത വഹിച്ചു.