cpi
സി.പി.ഐ വെള്ളാങ്ങല്ലൂർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോണത്ത്കുന്ന് പെട്രോൾ പമ്പിലേക്ക് സംഘടിപ്പിച്ച പ്രതിഷേധ മാർച്ച് ലോക്കൽ സെക്രട്ടറി സുരേഷ് പണിക്കശ്ശേരി ഉദ്ഘാടനം ചെയ്യുന്നു.

വെള്ളാങ്ങല്ലൂർ: ഇന്ധന വില വർദ്ധവിനെതിരെ സി.പി.ഐ വെള്ളാങ്ങല്ലൂർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോണത്ത്കുന്ന് പെട്രോൾ പമ്പിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. ലോക്കൽ സെക്രട്ടറി സുരേഷ് പണിക്കശ്ശേരി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുജന ബാബു, വി.കെ. രാഘവൻ, നിഷ ഷാജി, ആലീസ് തോമസ്, എ.എസ്. സുരേഷ് ബാബു, ഷനിൽ, അർജുൻ തുടങ്ങിയവർ പ്രസംഗിച്ചു.