കൊടുങ്ങല്ലൂർ: സി.പി.ഐ പതിയാശ്ശേരി ബ്രാഞ്ച് അസി. സെക്രട്ടറിയെ വെട്ടി പരിക്കേൽപ്പിച്ചു. പതിയാശ്ശേരി കളപ്പുരക്കൽ അബ്ദുൾ ഗഫൂർ മകൻ സബീറിന് (30) ആണ് പരിക്കേറ്റത്. ഇയാളെ കൊടുങ്ങല്ലൂർ മോഡേൺ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയ്ക്ക് പതിയാശ്ശേരി മുപ്പാടത്തു വച്ചാണ് ആക്രമണമുണ്ടായത്. ബൈക്കിൽ വരികയായിരുന്ന സബീറിന്റെ പിറകുവശത്താണ് വെട്ടേറ്റത്. ഒരു മാസം മുമ്പ് പത്താഴക്കാട് മാർഗതടസമുണ്ടാക്കി റോഡിലൂടെ പോത്തിനെ കൊണ്ടുപോയത് നാട്ടുകാർ ചോദ്യം ചെയ്ത സംഭവത്തിൽ ഇരുകൂട്ടരെയും പ്രശ്‌നങ്ങളുണ്ടാക്കാതെ പറഞ്ഞയച്ചത് സബീറായിരുന്നു. അന്നത്തെ പ്രശ്‌നം പരിഹരിക്കാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തിയാണ് ആക്രമിച്ചെതെന്ന് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സബീർ പറഞ്ഞു.