chalachithrolsavam
കിഷോർകുമാർ പുരസ്‌കാരം സാനു ജോൺ വർഗീസിന് സജിൻ ബാബു സമ്മാനിക്കുന്നു.

തൃപ്രയാർ: തൃപ്രയാർ അന്താരാഷ്ട്ര ചലച്ചിത്രോത്സവം സമാപിച്ചു. പ്രഥമ കിഷോർ കുമാർ പുരസ്‌കാരം സാനു ജോൺ വർഗീസിന് സംവിധായകൻ സജിൻ ബാബു സമ്മാനിച്ചു. പി.എൻ. ഗോപീകൃഷ്ണൻ രാമു കാര്യാട്ട് അനുസ്മരണ പ്രഭാഷണം നടത്തി. ഫെസ്റ്റിവൽ ഡയറക്ടർ ജോളി ചിറയത്ത്, പ്രീതി നീരജ്, കിഷോറിന്റെ അമ്മ വിജയലക്ഷ്മി, കെ.എസ്. സുഷിൽ, പി.എം. അഹമ്മദ്, പ്രദീപ് ലാൽ, വി.ആർ. പ്രഭ, സഞ്ജു മാധവ് എന്നിവർ സംസാരിച്ചു. പി.എസ്. ചന്ദ്രമതിയും സംഘവും അവതരിപ്പിച്ച സംഗീത സായാഹ്നവും അരങ്ങേറി.