കോടാലി: ചെമ്പൂച്ചിറ ഗവ.ഹയർ സെക്കൻഡറി സ്‌കൂൾ വിഷയത്തിൽ ബി.ജെ.പിയുടെ ഏകദിന ഉപവാസം ഇന്ന് നടക്കും. സ്‌കൂൾ കെട്ടിടത്തിന്റെ നിർമ്മാണത്തിൽ പ്രധാന അദ്ധ്യാപികയുടെയും പി.ടി.എ കമ്മിറ്റിയുടെയും പങ്ക് അന്വേഷിക്കുക, വിദ്യാർത്ഥികളുടെ ജീവൻ വച്ച് അഴിമതി നടത്തിയവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരിക, കരാറുകാരനെ കരിമ്പട്ടികയിൽ ഉൾപെടുത്തുക, പൊതുജനങ്ങളിൽ നിന്നും പിരിച്ച രൂപയുടെ കണക്ക് വെളിപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഏകദിന ഉപവാസം. രാവിലെ 9 ന് ആരംഭിക്കുന്ന ഉപവാസം സംസ്ഥാന വക്താവ് നാരായണൻ നമ്പൂതിരി ഉദ്ഘാടനം ചെയ്യും. വൈകീട്ട് 5 ന് നടക്കുന്ന സമാപന യോഗം സംസ്ഥാന സെക്രട്ടറി ടി.പി. സിന്ധുമോൾ ഉദ്ഘാടനം ചെയ്യും. നിയോജക മണ്ഡലം, പഞ്ചായത്ത് തല ഭാരവാഹികൾ, ബി.ജെ.പിയുടെ ജനപ്രതിനിധികൾ തുടങ്ങിയവർ ഉപവസിക്കും.