ചാലക്കുടി: പത്തു വർഷത്തിൽ കൂടുതൽ ജോലി ചെയ്തുവരുന്ന മുഴുവൻ തൊഴിലാളികളേയും സ്ഥിരപ്പെടുത്തണമെന്നും വിരമിക്കൽ പ്രായം 60 വയസായി തീരുമാനിക്കണമെന്നും കേരളാ ഫീഡ്‌സ് എംപ്ലോയീസ് ഫെഡറേഷൻ സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. കേരളാ ഫീഡ്‌സിനുള്ള സംസ്ഥാന സർക്കാരിന്റെ സഹായം വർദ്ധിപ്പിക്കുക, 2016 മുതൽ മുടങ്ങിക്കിടക്കുന്ന ശമ്പള പരിഷ്‌ക്കരണം ഉടൻ നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളും പ്രമേയങ്ങളിലൂടെ ആവശ്യപ്പെട്ടു. വ്യാപാര ഭവനിൽ നടന്ന സമ്മേളനം എ.ഐ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടി കെ.പി. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എം.ബി. ലത്തീഫ് അദ്ധ്യക്ഷനായി. കേരളാ ഫീഡ്‌സ് ചെയർമാൻ കെ. ശ്രീകുമാർ, എ.ഐ.ടി.യു.സി സംസ്ഥാന സെക്രട്ടറി അഡ്വ. വി.ബി. ബിനു, ജില്ലാ സെക്രട്ടറി കെ.ജി. ശിവാനന്ദൻ,
സി.പി.ഐ ചാലക്കുടി മണ്ഡലം സെക്രട്ടറി പി.എം.വിജയൻ എന്നിവർ സംസാരിച്ചു.
പുതിയ ഭാരവാഹികളായി അഡ്വ. വി.ബി. ബിനു(പ്രസിഡന്റ്), കെ.സി. ഹരിദാസ് (ജനറൽ സെക്രട്ടറി), ടി.കെ. സുധീഷ് (വർക്കിംഗ് പ്രസിഡന്റ്). വൈസ് പ്രസിഡന്റുമാർ-എം.ബി. ലത്തീഫ് (ഇരിങ്ങാലക്കുട), അഡ്വ.സുനിൽ മോഹൻ (കോഴിക്കോട്), ജയകൃഷ്ണപിള്ള (കരുനാഗപ്പള്ളി). സെക്രട്ടറിമാർ- ദിനുദിവാകരൻ (തൊടുപുഴ), രാജൻ (പാലക്കാട്), അഡ്വ.കിഷോർ (കരുനാഗപ്പള്ളി), സി.സി.രേവതി (ഇരിങ്ങാലക്കുട). ട്രഷറർ-ടി.എസ്. ബാബു (ചാലക്കുടി).