തൃശൂർ: യൂത്ത് കോൺഗ്രസ് കോവിലകപ്പറമ്പ് യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ യൂത്ത്‌കെയർ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിക്കുന്ന വീടുകളുടെ നിർമ്മാണം അവസാനഘട്ടത്തിൽ. തൃക്കുമാരംക്കുടം കോളനിയിലെ സരള, സുമതി എന്നിവർക്കാണ് വീട് നിർമ്മിച്ച് നൽകുന്നത്. കെ.പി.സി.സി സെക്രട്ടറി എ. പ്രസാദിന്റെ നേതൃത്വത്തിൽ നിർമ്മാണ പ്രവർത്തനം വിലയിരുത്തി. അയ്യന്തോൾ മണ്ഡലം കോൺഗ്രസ് വൈസ് പ്രസിഡന്റ് ഷാജുചോലാട്ട്, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെ. സുമേഷ്, യൂത്ത് കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് ആർ. മണികണ്ഠൻ, കോവിലപറമ്പ് യൂത്ത് കോൺഗ്രസ് യൂണിറ്റ് പ്രസിഡന്റ് സി.എസ്. സുഷ്മിത്ത് എന്നിവരും ഒപ്പം ഉണ്ടായിരുന്നു. ഒരു വർഷത്തിനകം രണ്ട് കുടുംബാംഗങ്ങൾക്കും വാസയോഗ്യമായ വീട് നിർമ്മിച്ച് നൽകാമെന്ന ഉറപ്പ് നൽകിയിരുന്നു. തുടർന്ന് സഹപ്രവർത്തകരും സുഹൃത്തുക്കളും നാട്ടുകാരും നൽകിയ സഹായ സഹകരണങ്ങൾ കൊണ്ടാണ് നിർമ്മാണ പ്രവർത്തനങ്ങൾ മൂന്നോട്ട് പോകുന്നത്. ഏറെ വൈകാതെ രണ്ടു കുടുംബങ്ങൾക്കും പ്രത്യേകം പ്രത്യേകം താമസിക്കാവുന്ന രീതിയിൽ പണി പൂർത്തീകരിക്കുന്ന ഭവനത്തിന്റെ താക്കോൽ നൽകാനാവുമെന്ന് പ്രസാദ് പറഞ്ഞു.