1
ഇ​ന്ധ​ന​ ​വി​ല​വ​ർ​ദ്ധ​നയ്​ക്കെ​തി​രെ​ ​കോ​ൺ​ഗ്ര​സി​ന്റെ​ ​ആ​ഭി​മു​ഖ്യ​ത്തി​ൽ സംഘ​ടി​പ്പി​ച്ച​ ​ധ​ർ​ണ​ എം. ​ലി​ജു​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യു​ന്നു.

തൃശൂർ: വംശീയരാഷ്ട്രീയം മുതലാക്കുന്ന ശ്രീലങ്കയെയും മതവർഗീയ രാഷ്ട്രീയം കൈയ്യാളുന്ന പാകിസ്ഥാനിലെയും ഇപ്പോഴത്തെ പ്രതിസന്ധി നരേന്ദ്രമോദിക്കുള്ള മുന്നറിയിപ്പാണെന്ന് കോൺഗ്രസ് രാഷ്ട്രീയ കാര്യസമിതി അംഗം അഡ്വ. എം. ലിജു. പാചകവാതക ഇന്ധന വിലവർദ്ധനവിനെതിരെ 'വിലക്കയറ്റം ഇല്ലാത്ത ഇന്ത്യ' എന്ന മുദ്രാവാക്യമുയർത്തി ഏജീസ് ഓഫീസിനു മുൻപിൽ ജില്ലാ കോൺഗ്രസ് കമ്മിറ്റി നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു ലിജു. ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ അദ്ധ്യക്ഷനായി.

എം.പി. വിൻസെന്റ്, ജോസഫ് ചാലശ്ശേരി , ടി.വി. ചന്ദ്രമോഹൻ, അഡ്വ. ജോസഫ് ടാജറ്റ്, ഐ.പി. പോൾ, സുനിൽ അന്തിക്കാട് രാജേന്ദ്രൻ അരങ്ങത്ത്, കെ.ബി. ശശികുമാർ, വി.ഒ. പൈലപ്പൻ, സി.സി. ശ്രീകുമാർ, ജോൺ ഡാനിയേൽ, എ. പ്രസാദ്, ലീലാമ്മ തോമസ്, കെ.എഫ്. ഡൊമിനിക്, കെ. ഗോപാലകൃഷ്ണൻ, കെ.എച്ച്. ഉസ്മാൻ ഖാൻ, കെ.കെ. ബാബു , രാജൻ പല്ലൻ, കല്ലൂർ ബാബു, ടി.എം. ചന്ദ്രൻ, രവി താണിക്കൽ, കെ. ഗിരീഷ് കുമാർ, പ്രൊഫ. ജോൺ സിറിയക്, ബിജോയ് ബാബു, കെ.വി. ദാസൻ, ആന്റോ പെരുമ്പിള്ളി, സതീഷ് വിമലൻ, ഡേവിസ് അക്കര, അഡ്വ. സുബി ബാബു, ജോണി മണിച്ചിറ, സി.എസ്. രവീന്ദ്രൻ, ജോസഫ് പെരുമ്പള്ളി എന്നിവർ പങ്കെടുത്തു.