തൃപ്രയാർ: ക്ഷേമനിധി ബോർഡ് വഴി മത്സ്യതൊഴിലാളികൾക്കുള്ള ആനുകൂല്യങ്ങൾ വർദ്ധിപ്പിക്കണമെന്ന് ഭാരതീയ മത്സ്യപ്രവർത്തക സംഘം സംസ്ഥാന പ്രസിഡന്റ് പി.പി. ഉദയഘോഷ് ആവശ്യപ്പെട്ടു. തൃപ്രയാറിൽ നടന്ന മത്സ്യ പ്രവർത്തക സംഘം ജില്ലാ കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് സ്വാമി പട്ടരുപുരക്കൽ അദ്ധ്യക്ഷനായി. സംസ്ഥാന ട്രഷറർ കെ.ജി. സുരേഷ്, ശശി കുട്ടംപറമ്പത്ത്, ഐ.വി. വേദവ്യാസൻ, നന്ദകുമാർ കെ.എസ് എന്നിവർ സംസാരിച്ചു. ജില്ലാ ഭാരവാഹികളായി സ്വാമി പട്ടരുപുരക്കൽ (പ്രസിഡന്റ്), നന്ദകുമാർ കുട്ടംപറമ്പത്ത് (ജന. സെക്രട്ടറി), യജു കെ.എസ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.