acts

തൃപ്രയാർ: വലപ്പാട് ആനവിഴുങ്ങി കോഴിപറമ്പിൽ സജീവിന്റെയും ബിജുമോളുടെയും മകൾ മഞ്ജുവിന്റെയും ചേറ്റുവ കരീപ്പാടത്ത് പൈനിയിൽ സതീശന്റെ മകൻ വിഷ്ണു പ്രസാദിന്റെയും വിവാഹദിനത്തിൽ തൃപ്രയാർ ആക്ട്‌സിന് സഹായധനം കൈമാറി. തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സി.പ്രസാദ് ഏറ്റുവാങ്ങി. ബ്ലോക്ക് പഞ്ചായത്ത് വികസന സമിതി ചെയർപേഴ്‌സൻ മല്ലിക ദേവൻ, പി.വിനു, സുനിൽ പാറമ്പിൽ, ടി.യു.സുഭാഷ് ചന്ദ്രൻ, പ്രേംലാൽ വലപ്പാട്, രഹ്ന ബിനീഷ്, വാസൻ ആന്തുപറമ്പിൽ എന്നിവർ പങ്കെടുത്തു.