
കൊടുങ്ങല്ലൂർ: പുല്ലൂറ്റ് ടി.ഡി.പി യോഗം യു.പി സ്‌കൂൾ പൂർവ വിദ്യാർത്ഥി പൂർവ അദ്ധ്യാപക സംഘടനയുടെ (ഓ.എസ്.എസ്.എ) ഉദ്ഘാടനവും, വിരമിക്കുന്ന അദ്ധ്യാപകർക്ക് ഓ.എസ്.എസ്.എയുടെ യാത്രയയപ്പും, മുൻ അദ്ധ്യാപകർക്കുള്ള ആദരവും, ഏഴാം ക്ലാസ് വിദ്യാർത്ഥികൾക്കുള്ള സ്വീകരണവും മന്ത്രി കെ.രാധാകൃഷ്ണൻ നിർവഹിച്ചു.
അഡ്വ.വി.ആർ.സുനിൽകുമാർ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. വിരമിക്കുന്ന അദ്ധ്യാപകരായ പി.എം.ശൈലജ, ടി.എസ്.സജീവൻ, ടി.എസ്.രമ, മുൻ വർഷം വിരമിച്ച അദ്ധ്യാപകരായ കെ.ജി.ജയന്തി, പി.കെ.ലളിത എന്നിവരെയും മന്ത്രി പൊന്നാട ചാർത്തി ആദരിച്ചു. ഓ.എസ്.എസ്.എ പ്രസിഡന്റ് വി.എൻ.സജീവൻ വിരമിക്കുന്ന അദ്ധ്യാപർക്കും മുൻ അദ്ധ്യാപകർക്കും ഉപഹാര സമർപ്പണം നടത്തി. സ്‌കൂളിലെ പൂർവ വിദ്യാർത്ഥിയും സാഹിത്യ അക്കാഡമി ചെയർമാനുമായ കവി കെ.സച്ചിദാനന്ദൻ ഓ.എസ്.എസ്.എയ്ക്ക് ഓൺലൈനിൽ ആശംസ നേർന്നു. ഓ.എസ്.എസ്.എ സെക്രട്ടറി കെ.കെ ശ്രീതാജ്, മുനിസിപ്പൽ കൗൺസിലർമാരായ സി.നന്ദകുമാർ, വി.ബി.രതീഷ്, സ്‌കൂൾ മാനേജർ സി.കെ.രാമനാഥൻ, പി.ടി.എ. പ്രസിഡന്റ് സി.ആർ.പമ്പ , കെ.എസ്.ടി.എ ജില്ലാ ട്രഷറർ സി.എ.നസീർ എന്നിവർ പ്രസംഗിച്ചു.