കോടാലി: ചെമ്പൂച്ചിറ സ്‌കൂൾ കെട്ടിട നിർമ്മാണത്തിലെ അഴിമതിയിൽ ആരോപണ വിധേയരായവർക്കെതിരെ വിജിലൻസ് അന്വേഷണം നടത്തി കുറ്റക്കാരെ തുറങ്കിൽ അടക്കണമെന്നാവശ്യപ്പെട്ട് പുതുക്കാട് മണ്ഡലം സമിതിയുടെ നേതൃത്വത്തിൽ മറ്റത്തൂർ പഞ്ചായത്തിലെ ബി.ജെ.പി ജനപ്രതിനിധികൾ ഏകദിന ഉപവാസ സമരം നടത്തി. സംസ്ഥാന വക്താവ് അഡ്വ. നാരായണൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അരുൺ പന്തല്ലൂർ അദ്ധ്യക്ഷത വഹിച്ചു. കെ.എസ്. ബിജു, കെ.ടി. ഹിതേഷ്, ഗീത ജയൻ, സുമിത ഗിരി എന്നിവർ നടത്തിയ ഉപവാസ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ആർ. ഗോപാലകൃഷ്ണൻ, സെക്രട്ടറി എ.നാഗേഷ്, ജില്ലാ സെക്രട്ടറി എൻ.ആർ. റോഷൻ, കർഷക മോർച്ച ജില്ലാ പ്രസിഡന്റ് വി.വി. രാജേഷ്, ജില്ലാ സെക്രട്ടറി സജീവൻ അമ്പാടത്ത്, പുതുക്കാട് മണ്ഡലം ജനറൽ സെക്രട്ടറിമാരായ വൈശാഖ് പള്ളം, കൃഷ്ണകുമാർ വല്ലച്ചിറ എന്നിവർ ഉപവാസത്തിൽ പങ്കെടുത്തു. ഉപവാസ സമര സമാപന സമ്മേളനം സംസ്ഥാന വക്താവ് ടി.പി. സിന്ധുമോൾ ഉദ്ഘാടനം ചെയ്തു. മുൻ സംസ്ഥാന അദ്ധ്യക്ഷൻ കെ.വി. ശ്രീധരൻ മാസ്റ്റർ, ദേശീയ സമിതി അംഗം പി.എസ്. ശ്രീരാമൻ, എം.എസ.്‌സമ്പൂർണ, ഇ. രഘുനന്ദനൻ, യുവമോർച്ച സംസ്ഥാന സെക്രട്ടറി ഗണേഷ്, ജില്ലാ ജനറൽ സെക്രട്ടറി അഡ്വ: കെ.ആർ. ഹരി, ജസ്റ്റിൻ ജേക്കബ് തുടങ്ങിയവർ സംസാരിച്ചു.