ചാലക്കുടി: കോടതി ജംഗ്ഷനിലെ അടിപ്പാത നിർമ്മാണം സ്തംഭനാവസ്ഥയിലായതിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ചും ധർണയും നടത്തി. അടിപ്പാത നിർമ്മാണ സ്ഥലത്തേക്ക് നടന്ന മാർച്ച് മുൻ എം.എൽ.എ ബി.ഡി. ദേവസി ഉദ്ഘാടനം ചെയ്തു. ചാലക്കുടി ബ്ലോക്ക് ട്രഷറർ നിധിൻ പുല്ലൻ അദ്ധ്യക്ഷനായി. സി.പി.എം ചാലക്കുടി ഏരിയാ സെക്രട്ടറി കെ.എസ്. അശോകൻ, ബ്ലോക്ക് പ്രസിഡന്റ് പി.സി. നിഖിൽ, കെ.ബി. ഷെബീർ എന്നിവർ പ്രസംഗിച്ചു.