1
പത്രപ്രവർത്തകർക്കുള്ള ഐ.ഡി കാർഡ് താലൂക്ക് പ്രസിഡന്റ് കെ. രാധാകൃഷ്ണൻ വിതരണം ചെയ്യുന്നു.

വടക്കാഞ്ചേരി: കേരള പത്രപ്രവർത്തക അസോസിയേഷൻ തലപ്പിള്ളി താലൂക്ക് കമ്മിറ്റി അംഗങ്ങൾക്ക് വിഷുക്കൈനീട്ടം സമ്മാനിച്ചു. സംഘടനയുടെ ക്യുആർ കോഡ് സഹിതമുള്ള ഐ.ഡി കാർഡ്, കലണ്ടർ, വാഹന സ്റ്റിക്കർ എന്നിവയും വിതരണം ചെയ്തു. ഓട്ടുപാറ ശ്രീകൃഷ്ണ നഴ്‌സിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ ചേർന്ന യോഗത്തിൽ ജില്ലാ വൈസ് പ്രസിഡന്റ് കെ. രാജശേഖരൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി മനോജ് കടമ്പാട്ട്, കെ.രാധാകൃഷ്ണൻ, സുജ രാജേഷ്, എം.എ. വിഷ്ണു എന്നിവർ പ്രസംഗിച്ചു .