വന്യമൃശല്യത്തിന് അറുതി വരുത്തണമെന്ന ആവശ്യവുമായി കോൺഗ്രസ് മണ്ഡലം കമ്മിറ്റി നടത്തിയ ധർണ്ണ ടി.ജെ. സനീഷ്‌കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.
കുറ്റിച്ചിറ: ജനവാസ കേന്ദ്രത്തിലെ വനൃമൃഗ ശല്യത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് കോടശേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചായ്പൻകുഴി ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസിന് മുൻപിൽ ധർണ നടത്തി. ടി.ജെ. സനീഷ്‌കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സി.വി. ആന്റണി അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഡെന്നി വർഗീസ്, പഞ്ചായത്തംഗം കെ.പി.ജയിംസ്, കർഷക കോൺഗ്രസ് ചാലക്കുടി നിയോജകമണ്ഡലം പ്രസിഡന്റ് എം.ഡി. വർഗീസ്, വാർഡ് കോൺഗ്രസ് പ്രസിഡന്റ് കെ.എം. ജോസ്, മണ്ഡലം സെക്രട്ടറിമാരായ റിൻസൺ മണവാളൻ, ടി.എൽ. ദേവസി എന്നിവർ പ്രസംഗിച്ചു.