football
അന്നനാട് ആരംഭിച്ച കാമറൂൺ ഫുട്ബാൾ മേള ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് ഉദ്ഘാടനം ചെയ്യുന്നു.

കാടുകുറ്റി: അന്നനാട് വളവനങ്ങാടിയിൽ ആരംഭിച്ച എട്ടാമത് കാമറൂൺ ഫുട്ബാൾ മേള ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന മത്സരത്തിൽ കൊടകര ഡയനാമോസ് പെനാൽറ്റി ഷൂട്ടൗട്ടിൽ വിജയിച്ചു. അഞ്ചിനെതിരെ 6 ഗോളുകൾക്ക് യംഗ്സ്റ്റാർ കൊടുങ്ങല്ലൂരിനെയാണ് പരാജയപ്പെടുത്തിയത്. സംഘാടകസമിതി ചെയർമാൻ എം.കെ. ശിവൻ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പ്രിൻസി ഫ്രാൻസിസ്, കൊരട്ടി എസ്.എച്ച്.ഒ. ബി.കെ.അരുൺ,
കൺവീനർ കലേഷ് തടത്തിൽ എന്നിവർ സംസാരിച്ചു. ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലീനാഡേവിസ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.സി. അയ്യപ്പൻ, വാർഡ് മെമ്പർ വർക്കി തേലേക്കാട്ട് തുടങ്ങിയവർ സന്നിഹിതരായി.