1

തൃശൂർ: നവതിയുടെ നിറവിലെത്തിയ നാടകാചാര്യൻ സി.എൽ. ജോസിനെ ജില്ലാ കോൺഗ്രസ് കമ്മിറ്റി ആദരിച്ചു. നാടകകൃത്ത്, സാഹിത്യകാരൻ, ആത്മീയ നേതാവ് തുടങ്ങിയ നിലകളിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ കാഴ്ചവച്ച സി.എൽ. ജോസ് മലയാളികളുടെ അഭിമാനമാണ്.

ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ, മുൻ എം.എൽ.എ എം.പി. വിൻസെന്റ്, മുൻ മേയർ ഐ.പി. പോൾ, ഡി.സി.സി ജനറൽ സെക്രട്ടറി കെ.എച്ച്. ഉസ്മാൻ ഖാൻ, മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ഹാപ്പി മത്തായി, കോർപറേഷൻ കൗൺസിലർ ലാലി ജയിംസ്, യു.ഡി.എഫ് ചെയർമാൻ എൻ.എ. സാബു, മുൻ കൗൺസിലർമാരായ ടി.ആർ. സന്തോഷ്, ജോർജ് ചാണ്ടി എന്നിവരുടെ നേതൃത്വത്തിലാണ് ആദരിച്ചത്.