കാടുകുറ്റി: കെ. റെയിൽ കടന്നുപോകുന്ന സമ്പാളൂർ, അമ്പഴക്കാട്, പാളയംപറമ്പ്, വൈന്തല മേഖലകൾ സനീഷ് കുമാർ ജോസഫ് എം.എൽ.എ സന്ദർശിച്ചു. ശരിയായ പഠനങ്ങളില്ലാതെ നാടിനെ സാമ്പത്തിക ബാദ്ധ്യതയിലേക്ക് വലിച്ചിഴയ്ക്കുന്നതും പ്രദേശവാസികളെയും കർഷകരെയും ആശങ്കയിലാഴ്ത്തുന്നതുമായ കെ.റെയിൽ പദ്ധതിക്കെതിരെ ജനകീയ പ്രതിരോധം തീർക്കുമെന്ന് എം.എൽ.എ. പറഞ്ഞു. പ്രദേശത്തെ വീടുകൾ കയറി അദ്ദേഹം പദ്ധതിക്കെതിരെ പ്രചരണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വേണു കണ്ഠരുമഠത്തിൽ, വൈസ് പ്രസിഡന്റ് ലീനാ ഡേവിസ്, ജില്ലാ പഞ്ചായത്ത് അംഗം ലീല സുബ്രഹ്മണ്യൻ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എബി ജോർജ്, യു.ഡി.എഫ് കൺവീനർ ഒ.എസ്. ചന്ദ്രൻ, കാടുകുറ്റി മണ്ഡലം പ്രസിഡന്റ് എം.ഡി. വർഗീസ്, മോളി തോമസ്, തോമസ് ഐ. കണ്ണത്ത്, ടെഡി സിമേതി, കെ.സി. മനോജ് തുടങ്ങിയവരും സ്ഥലത്തെത്തിയിരുന്നു.