1

തൃശൂർ: സർക്കാരിന്റെ ഒന്നാം വാർഷികാഘോഷത്തോട് അനുബന്ധിച്ച് നടത്തുന്ന ജില്ലാതല പ്രദർശന വിപണന മേളയുടെ ഉദ്ഘാടനം ഏപ്രിൽ 19ന് നടക്കും. സാഹിത്യ അക്കാഡമി ഹാളിൽ ചേർന്ന യോഗത്തിൽ സബ് കമ്മിറ്റി ചെയർമാൻ കെ.കെ.രാമചന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.

സംഘാടക സമിതി കൺവീനറായ ജില്ലാ ഇൻഫർമേഷൻ ഓഫീസർ സി.പി.അബ്ദുൾ കരീം മേളയെക്കുറിച്ച് വിശദീകരിച്ചു. 19 മുതൽ 24 വരെയുള്ള രാവിലെ 11നും വൈകിട്ട് മൂന്നിനും സെമിനാറുകൾ ഉണ്ടാകും.