ഗുരുവായൂർ: ഗുരുവായൂരപ്പന് വഴിപാടായി ഗജേന്ദ്രമോക്ഷം ചുമർചിത്രം. തിരുവനന്തപുരം സ്വദേശി ഇന്ദിരയാണ് താൻ വരച്ച ചുമർചിത്രം ഗുരുവായൂരപ്പന് സമർപ്പിച്ചത്. ക്ഷേത്രം കൊടിമരച്ചുവട്ടിൽ നടന്ന ചടങ്ങിൽ ദേവസ്വം അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ ചുമർചിത്രം ഏറ്റുവാങ്ങി. ദേവസ്വം ഉദ്യോഗസ്ഥരും ഭക്തരും സന്നിഹിതരായി.