തൃശൂർ: പാറമേക്കാവ് ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനം ഇന്ന് ആഘോഷിക്കും. രാവിലെ 4 മണിക്ക് അഭിഷേകത്തോടു കൂടി ചടങ്ങുകൾ ആരംഭിക്കും. തുടർന്ന് അപ്പുഴ വിജയകുമാറിന്റെ സോപാന സംഗീതം, കോമരത്തിന് കലശം ആടൽ, 9.30 ന് ശീവേലിക്ക് പാറമേക്കാവ് ശ്രീപത്മനാഭൻ ആന ഭഗവതിയുടെ തിടമ്പേറ്റും. പെരുവനം കുട്ടൻമാരാരുടെ നേതൃത്വത്തിൽ പഞ്ചാരിമേളം, തൃശൂർ പി.ഗോവിന്ദൻകുട്ടിയുടെ നാദസ്വര കച്ചേരി എന്നിവ ഉണ്ടായിരിക്കും. ഉച്ചയ്ക്ക് 2 മണി വരെ നടക്കുന്ന പ്രസാദ ഊട്ടിന് ശേഷം 3 ന് കാഴ്ച ശീവേലിയും നടക്കും. വൈകീട്ട് 6.30ന് ക്ഷേത്ര നടയിൽ പരയ്ക്കാട് തങ്കപ്പൻ മാരാരുടെ പഞ്ചവാദ്യം, രാത്രി 8 മുതൽ 10 വരെ തായമ്പക. തുടർന്ന് രാത്രി 10 ന് ശിവേലി എന്നിവയും ഉണ്ടായിരിക്കും.