ഐ.എം.എ രജതജൂബിലി ആഘോഷത്തിന്റെ ലോഗോ സംസ്ഥാന പ്രസിഡന്റ് ഡോ. സാമുവൽ കോശി പ്രകാശനം ചെയ്യുന്നു.
കുന്നംകുളം: ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കുന്നംകുളം ബ്രാഞ്ചിന്റെ രജത ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി. ഐ.എം.എ ഹാളിൽ നടന്ന ചടങ്ങിൽ രജത ജൂബിലി വാർഷിക ആഘോഷത്തിന്റെ ഉദ്ഘാടനം കുന്നംകുളം നഗരസഭ ചെയർപേഴ്‌സൺ സീതാ രവീന്ദ്രൻ നിർവഹിച്ചു. ഐ.എം.എ യൂണിറ്റ് പ്രസിഡന്റ് ഡോ.ടിറ്റോ ടോം അദ്ധ്യക്ഷനായി. ഐ.എം.എ സംസ്ഥാന പ്രസിഡന്റ് ഡോ. സാമുവൽ കോശി രജത ജൂബിലി ആഘോഷത്തിന്റെ ലോഗോ പ്രകാശനം നിർവഹിച്ചു. ചൊവ്വന്നൂർ പഞ്ചായത്ത് പ്രസിഡന്റ് ചിത്ര വിനോബാജി, ഐ.എം.എ മുൻ സംസ്ഥാന പ്രസിഡന്റ് ഡോ. കെ.വി. ദേവദാസ്, ഐ.എം.എ കുന്നംകുളം ബ്രാഞ്ചിന്റെ സ്ഥാപക പ്രസിഡന്റ് ഡോ. ചെറിയാൻ ജോസഫ്, ഐ.എം.എ കുന്നംകുളം ബ്രാഞ്ച് സെക്രട്ടറി ഡോ. ഉണ്ണിക്കൃഷ്ണൻ, ഡോ. വർഗീസ് പോൾ, കുന്നംകുളം ചേംബർ ഒഫ് കോമേഴ്‌സ് പ്രസിഡന്റ് കെ.പി. സാക്‌സൺ തുടങ്ങിയവർ സംസാരിച്ചു.