ജീവൻരക്ഷാ മരുന്നുകളുടെ വിലവർദ്ധനവിനെതിരെ എ.ഐ.വൈ.എഫ് ചാലക്കുടിയിൽ സംഘടിപ്പിച്ച പ്രതിഷേധ സദസ്.
ചാലക്കുടി: ജീവൻരക്ഷാ മരുന്നുകളുടെ വില വർദ്ധിപ്പിക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ എ.ഐ.വൈ.എഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സദസ് സംഘടിപ്പിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് പി.വി. വിവേക് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി.സി. സജിത്ത് അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി എം.ഡി. പ്രവീൺ, ജോയിന്റ് സെക്രട്ടറി പി.സി. അയ്യപ്പൻ, കെ.എസ്. സുനോജ്, വൈസ് പ്രസിഡന്റ് ശ്യാമ സജീവൻ, ബൈജു അമ്പഴക്കാടൻ, പി.എസ്. രോഹിത്ത്, പോൾരാജ്, കെ.ജി. നിധീഷ് എന്നിവർ സംസാരിച്ചു.