പുതുക്കാട്: കൊടകര ബ്ലോക്ക് പഞ്ചായത്ത് പി.എം.എ.വൈ ലൈഫ് ഗുണഭോക്താക്കളുടെ കുടുംബ സംഗമം സംഘടിപ്പിച്ചു. കൊടകര ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന സംഗമം കെ.കെ. രാമചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആർ. രഞ്ജിത്ത് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഷീല ജോർജ്, അംഗങ്ങളായ ടെസി ഫ്രാൻസിസ്, അൽജോ പുളിക്കൻ, ടെസി വിൽസൺ, ബി.ഡി.ഒ പി.ആർ. അജയഘോഷ് എന്നിവർ സംസാരിച്ചു. 75 വീടുകൾക്കാണ് ധനസഹായത്തിന്റെ ആദ്യഘഡു നൽകിയത്. ഓണത്തിന് മുമ്പായി വീടുകളുടെ നിർമ്മാണം പൂർത്തീകരിക്കത്തക്ക വിധമാണ് പ്രവർത്തനങ്ങൾ.