വടക്കാഞ്ചേരി: വടക്കാഞ്ചേരി നഗരസഭയിൽ കുടിവെള്ള വിതരണക്കരാർ നടത്തിയതിൽ വൻ അഴിമതി നടന്നതായി പ്രതിപക്ഷം ആരോപിച്ചു. കുടിവെള്ള വിതരണത്തിന് വാഹനങ്ങൾ കരാർ നൽകുന്നതിലും വെള്ളം വിതരണം ചെയ്യുന്നതിലും വൻ അഴിമതി നടന്നതായാണ് പരാതി. ലോറി ടെൻഡർ വിളിച്ചപ്പോൾ ഏറ്റവും കുറഞ്ഞ ടെൻഡർ വച്ച ആൾക്ക് നൽകാതെ ഉയർന്ന തുകയ്ക്ക് വച്ച വണ്ടിക്കാർക്ക് നൽകി. കുടിവെള്ളത്തിന്റെ പേരിൽ നടക്കുന്ന പകൽക്കൊള്ളക്കെതിരെ കളക്ടർ, വിജിലൻസ് എന്നിവർക്ക് പരാതി നൽകുമെന്ന് പ്രതിപക്ഷ കൗൺസിലർമാരായ കെ. അജിത്കുമാർ, വൈശാഖ് നാരായണസ്വാമി, എസ്.എസ്.എ ആസാദ് എന്നിവർ അറിയിച്ചു.