പുതുക്കാട്: ഡി.വൈ.എഫ്.ഐ ജില്ലാ സമ്മേളനത്തിന്റെ ലോഗോ പ്രകാശനം കെ.കെ.രാമചന്ദ്രൻ എം.എൽ.എ നിർവഹിച്ചു. ചടങ്ങിൽ ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം അഡ്വ.എൻ.വി.വൈശാഖൻ, എസ്.എഫ്.ഐ കേന്ദ്രകമ്മിറ്റിയംഗം ശരത് പ്രസാദ്, ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റി അംഗങ്ങളായ നിബിൽ ശ്രീനിവാസൻ, പി.ഡി.നെൽസൺ, പി.എൻ.വിഷ്ണു എന്നിവർ പങ്കെടുത്തു. 18, 19 തീയതികളിലായി പുത്തൂർ പുഴയോരം ഗാർഡൻസിലാണ് സമ്മേളനം.