വടക്കാഞ്ചേരി: സി.പി.എം വാഴാനി ബ്രാഞ്ചിലെ മുതിർന്ന നേതാവും പാർട്ടിയുടെ സജീവ പ്രവർത്തകനുമായ വാഴാനി പുത്തൻ വീട്ടിൽ മുഹമ്മദും (മോനു ) കുടുംബാഗങ്ങളും പാർട്ടിയിൽ നിന്നും രാജി വച്ചു. വിരുപ്പാക്ക തൃശൂർ സ്പിന്നിംഗ് മില്ലിലെ സെക്യൂരിറ്റി ജീവനക്കാരനായ മുഹമ്മദിനേയും ഒപ്പം ജോലി ചെയ്തിരുന്നവരെയും ജോലിയിൽ നിന്നും പിരിച്ചുവിട്ടിരുന്നു. സംഭവം പാർട്ടിയെ അറിയിച്ചെങ്കിലും ഇടപ്പെട്ടില്ലെന്ന് മുഹമ്മദ് പറയുന്നു. പിരിച്ചുവിട്ട മറ്റുള്ളവരും സി.പി.എം പ്രവർത്തരാണ്. ഇവരും രാജി വയ്ക്കാൻ ഒരുങ്ങുകയാണ്. വാഴാനി ബ്രാഞ്ചിലെ നൂറോളംപേർ രാജിവയ്ക്കാൻ തയ്യാറായതായി മുഹമ്മദ് അറിയിച്ചു. പ്രവാസിയായ മുഹമ്മദ് സി.പി.എമ്മിന്റെ പ്രവാസി സഹകരണ സംഘത്തിൽ നിന്നും രാജിവച്ചു.