ആമ്പല്ലൂർ: ഡോ.അളഗപ്പ ചെട്ടിയാരുടെ അറുപത്തിയഞ്ചാം ചരമ വാർഷിക ദിനാചരണം നടത്തി. ജെൻസൺ കല്ലൂക്കാരൻ അദ്ധ്യക്ഷത വഹിച്ചു. പ്രസിഡന്റ് എം.എ. ഇഗ്‌നേഷ്യസ്, ജോസ് പന്തല്ലൂക്കാരൻ, മേരി വർഗീസ്, മേരിക്കുട്ടി ഇഗ്‌നേഷ്യസ്, ഗിരിജാ വല്ലഭൻ തുടങ്ങിയവർ സംസാരിച്ചു. അളഗപ്പ ടെക്‌സ്‌റ്റൈൽസ് ഉൾപ്പെടെ അഞ്ച് കോട്ടൺ മില്ലുകൾ, അളഗപ്പ പോളിടെക്‌നിക്, ത്യാഗരാജ ഹൈസ്‌കൂൾ, രാമവർമ്മ ആശുപത്രി എന്നിവയുടെ സ്ഥാപകനാണ് ഡോ. അളഗപ്പ ചെട്ടിയാർ.