kazhibram-schoolപുനീത് സാഗർ അഭിയാന്റെ ഭാഗമായി എൻ.സി.സി തൃശൂർ ബറ്റാലിയൻ കഴിമ്പ്രം ബീച്ച് ശുചീകരിക്കുന്നു.

എടമുട്ടം: പുനീത് സാഗർ അഭിയാന്റെ ഭാഗമായി എൻ.സി.സി തൃശൂർ ബറ്റാലിയൻ കഴിമ്പ്രം ബീച്ച് ശുചീകരിച്ചു. പാഴ്വസ്തുക്കൾ, പ്ലാസ്റ്റിക്കുകൾ എന്നിവ ചാക്കുകളിൽ ശേഖരിച്ച് ക്രിമറ്റോറിയത്തിൽ സംസ്‌കരിച്ചു. ശുചീകരണ പ്രവർത്തനം തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സി. പ്രസാദ് ഉദ്ഘാടനം ചെയ്തു.

കേണൽ സുനിൽ നായർ അദ്ധ്യക്ഷനായി. എസ്.എൻ.ഡി.പി യോഗം നാട്ടിക യൂണിയൻ പ്രസിഡന്റ് ഉണ്ണിക്കൃഷ്ണൻ തഷ്ണാത്ത് മുഖ്യാതിഥിയായി. വാർഡ് അംഗം ഷൈൻ നെടിയിരിപ്പിൽ, ജി.വി.എച്ച്.എസ്.എസ് ഹെഡ്മിസ്ട്രസ് കെ.സി. ജിഷ, വി.പി.എം എസ്.എൻ.ഡി.പി ഹയർ സെക്കൻഡറി സ്‌കൂൾ ഹെഡ്മിസ്ട്രസ് എം.പി. നടാഷ, മേജർ രാജേഷ് എസ്, കഴിമ്പ്രം സ്‌കൂൾ എൻ.സി.സി ഓഫീസർ പ്രശാന്ത് എം.പി, സി.എസ്. ബേബി ടീച്ചർ എന്നിവർ സംസാരിച്ചു. തൃപ്രയാർ ശ്രീരാമ പോളിടെക്‌നിക്, വലപ്പാട് ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ, കഴിമ്പ്രം വി.പി.എം എസ്.എൻ.ഡി.പി ഹയർ സെക്കൻഡറി സ്‌കൂൾ എന്നിവിടങ്ങളിലെ എൻ.സി.സി കേഡറ്റുകൾ ഉൾപ്പെടെ നൂറിൽപ്പരം പേർ പങ്കാളികളായി.