
ചാലക്കുടി: കർണാടക സംഗീതജ്ഞയും ആകാശവാണി ആർട്ടിസ്റ്റുമായ കൂടപ്പുഴമന ഇല്ലത്ത് പി.കെ.പത്മാദേവി (81) നിര്യാതയായി.
കൂടപ്പുഴമന നാരായണൻ നമ്പൂതിരിയുടെ (റിട്ട. കെ.എസ്.ആർ.ടി.സി.) ഭാര്യയാണ്. തൃപ്പൂണിത്തുറ ആർ.എൽ.വി കോളേജിൽ യേശുദാസിന്റെ സഹപാഠിയായിരുന്നു. ഒറ്റപ്പാലം എൽ.എസ്.എൻ കോൺവെന്റ് സ്‌കൂളിൽ സംഗീത അദ്ധ്യാപികയായി പ്രവർത്തിച്ചു. മക്കൾ: ശ്രീവിദ്യ, ശ്രീധന്യ, രഘുരാമ വർമ്മ (സംവിധായകൻ). മരുമക്കൾ: ശ്രീകുമാർ വർമ്മ (റിട്ട. മിലിട്ടറി ), രാമദാസ് വർമ്മ (സംസ്‌കൃത അദ്ധ്യാപകൻ, സി.എം.എസ്. സ്‌കൂൾ, തൃശൂർ.), ഡോ.ശ്രീലക്ഷ്മി.