vijayalakshmi
ഡോ. വി. കെ. വിജയലക്ഷ്മി

തൃശൂർ : വിജയശ്രീ കണ്ണാശുപത്രിയുടെ മാനേജിംഗ് ഡയറക്ടറും നേത്രരോഗ വിദഗ്ദ്ധയുമായ ഡോ.വി.കെ.വിജയലക്ഷ്മി (83) നിര്യാതയായി. സ്വാതന്ത്ര്യ സമരസേനാനി പരേതനായ വി.ആർ.കൃഷ്ണനെഴുത്തച്ഛന്റെ മകളാണ്. സംസ്‌കാരം ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം അവിണിശേരിയിലെ വീട്ടുവളപ്പിൽ. ഇരിങ്ങാലക്കുട സർക്കാർ ആശുപത്രി, തൃശൂർ മെറ്റേണിറ്റി ആശുപത്രി, പാലക്കാട് മൊബൈൽ ഐ.യു.സി.ഡി യൂണിറ്റ് എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭർത്താവ്: ഡോ.കെ.കൃഷ്ണൻകുട്ടി (വിജയശ്രീ കണ്ണാശുപത്രി). മക്കൾ: മിനി കൃഷ്ണൻ (യു.എസ്.എ), ഡോ.ബിന്ദുകൃഷ്ണൻ (കേരളവർമ കോളേജ്, തൃശൂർ ). മരുമക്കൾ: വേണുഗോപാൽ തേലക്കാട് (യു.എസ്.എ), കെ.ബി.വേണു (ചലച്ചിത്ര സംവിധായകൻ).