തൃശൂർ: കിസാൻ ജനതാ ജില്ലാ കൺവെൻഷൻ എൽ.ജെ.ഡി സംസ്ഥാന ജനറൽ സെക്രട്ടറി എം.കെ. ഭാസ്‌കരൻ ഉദ്ഘാടനം ചെയ്തു. ജില്ലാ കൺവീനർ എം.കെ. മുരളിധരൻ അദ്ധ്യക്ഷത വഹിച്ചു. എൽ.ജെ.ഡി ജില്ലാ പ്രസിഡന്റ് യൂജിൻ മോറേലി മുഖ്യപ്രഭാഷണം നടത്തി. കിസാൻ ജനത സംസ്ഥാന ജനറൽ സെക്രട്ടറി റഹിം വീട്ടിപറമ്പിൽ, പി.ഐ. സൈമൺ, ബഷീർ തൈവളപ്പിൽ, വിൻസന്റ് പുത്തൂർ, കെ.സി. വർഗീസ് തുടങ്ങിയവർ പ്രസംഗിച്ചു. അവശേഷിക്കുന്ന നെൽപ്പാടങ്ങളെങ്കിലും നിലനിറുത്തണമെന്നും മലയോര മേഖലയിലെ വന്യമൃഗശല്യത്തിൽ നിന്ന് കർഷകരെ രക്ഷിക്കണമെന്നും നാളികേരത്തിന് 40 രൂപയും നെല്ലിന് 32 രൂപയും തറവില നിശ്ചയിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ഭാരവാഹികളായി ജോർജ് ഐനിക്കൽ (പ്രസിഡന്റ്), സി.എം. ഷാജി (ജനറൽ സെക്രട്ടറി), എം.കെ. ശ്യാമപ്രസാദ്, മനോജ് ജോർജ്, മാത്യു മാഞ്ഞുരാൻ, മുഹമ്മദ് തിണ്ടിക്കൽ, ടി.ഒ. പൗലോസ് (വൈസ്.പ്രസിഡന്റുമാർ), ഹനീഫ മതിലകം, പി.ജി. ബെന്നി, എം.കെ. ചാക്കു, പി.ഐ. കാസിം, ഷൈനി മഞ്ഞില (സെക്രട്ടറിമാർ), ടി.എ. വീരാൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.