1

തൃശൂർ: ബി.ജെ.പി ഒ.ബി.സി മോർച്ച സംസ്ഥാന നേതൃയോഗം ഏഴിന് ഉച്ചയ്ക്ക് 2.30ന് ബി.ജെ.പി ജില്ലാ ഓഫീസിൽ നടക്കും. ഒ.ബി.സി മോർച്ച ദേശീയ നിർവാഹക സമിതി അംഗവും കേരളത്തിന്റെ ചുമതലയുള്ള പ്രഭാരിയുമായ ഡോ. ശശികല പുഷ്പ യോഗം ഉദ്ഘാടനം ചെയ്യും. സംഘടനാ സെക്രട്ടറി എൻ. ഗണേഷ്, എം.ടി. രമേശ്, മോർച്ച സംസ്ഥാന അദ്ധ്യക്ഷൻ എൻ.പി. രാധാകൃഷ്ണൻ, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ അഡ്വ. അരുൺപ്രകാശ്, സതീഷ് പൂങ്കുളം, സംസ്ഥാന സമിതി അംഗങ്ങൾ, ജില്ലാ പ്രസിഡന്റുമാർ, ജനറൽ സെക്രട്ടറിമാർ എന്നിവർ പങ്കെടുക്കും.