തൃശൂർ: ജൂബിലി മിഷൻ ആശുപത്രി എഴുപതിന്റെ നിറവിൽ. ഇതോടനുബന്ധിച്ച് വിവിധ പരിപാടികൾക്ക് തുടക്കം കുറിക്കുമെന്ന് ഡയറക്ടർ ഫാ. റെന്നി മുണ്ടകുരിയൻ പത്രസമ്മേളനത്തിൽ പറഞ്ഞു. 13ന് രാവിലെ ജൂബിലി ആശുപത്രിയുടെ നടത്തറ പൊതു ആരോഗ്യ കേന്ദ്രത്തിൽ ആരംഭിക്കുന്ന സൗന്യ ഒ.പിയുടെ ഉദ്ഘാടനം മന്ത്രി കെ. രാജൻ നിർവഹിക്കും.
തിങ്കൾ മുതൽ ശനി വരെ ഉച്ചയ്ക്ക് 12.30 വരെ ഒ.പി പ്രവർത്തിക്കും. തുടർന്നുള്ള പ്രവർത്തനങ്ങളുടെ ഭാഗമായി ഭിന്നശേഷിക്കാർക്കുള്ള പ്രത്യേക ക്ലിനിക്ക്, തീപൊള്ളൽ ചികിത്സാ വിഭാഗത്തിന്റെ വിപുലീകരണം, മോൺ. മാത്യു മുരിങ്ങാത്തേരി മെമ്മോറിയൽ ഹെൽത്ത് കെയർ മിഷനറി അവാർഡ്, ഡോ. എഡൻവാല മെമ്മോറിയൽ ഓറേഷൻ, സൗജന്യ രക്ത ആന്റിജൻ പരിശോധന, ഉച്ചക്കഴിഞ്ഞുള്ള ഒ.പിക്ക് അമ്പത് ശതമാനം ഫീസിളവ്, എഴുപതാം വർഷത്തിന്റെ ഭാഗമായി ഈ വർഷം എല്ലാ മാസവും 70 സൗജന്യ ഡയാലിസിസും നടത്തുമെന്നും ഫാ. റെന്നി മുണ്ടൻകുരിയൻ പറഞ്ഞു.
പാമ്പു കടിയേറ്റവർക്കുള്ള സൗജന്യ ആന്റിവെനം, സൗജന്യ മുറിച്ചുണ്ട് ശസ്ത്രക്രിയയും എന്നിവ തുടരും. 1951ൽ 20 കിടക്കകൾ മാത്രമുള്ള ഡിസ്‌പെൻസറിയായിട്ടായിരുന്നു ജൂബിലിയുടെ തുടക്കം. ഇപ്പോൾ 48 ഡിപ്പാർട്ട്‌മെന്റുകളും 13 സ്‌പെഷ്യാലിറ്റികളും 27 സൂപ്പർ സ്‌പെഷ്യാലിറ്റികളും 1600 കിടക്കളുമുള്ള മൾട്ടിസ്‌പെഷ്യാലിറ്റി ആശുപത്രികളിൽ ഒന്നായി ജൂബിലി മാറിയെന്നും അധികൃതർ പറഞ്ഞു. പത്രസമ്മേളനത്തിൽ സി.ഇ.ഒ: ഡോ. ബെന്നി ജോസഫ് നീലങ്കാവിൽ, ഡോ. ഗിൽവാസ് എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.