തൃശൂർ: പിന്നാക്ക ഹിന്ദു വിഭാഗത്തിനുള്ള സംവരണം പത്ത് ശതമാനമാക്കി ഉയർത്തണമെന്നും ഇ ഗ്രാന്റ് വരുമാന പരിധി പന്ത്രണ്ട് ലക്ഷമാക്കി പുനർനിർണ്ണയിക്കണമെന്നും എഴുത്തച്ഛൻ സമാജം സംസ്ഥാന പ്രസിഡന്റ് അഡ്വ.പി.ആർ.സുരേഷ് ആവശ്യപെട്ടു. അഖില കേരള എഴുത്തച്ഛൻ സമാജം ജില്ലാക്കമ്മിറ്റിയുടെ കളക്ടറേറ്റ് ധർണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജില്ലാ പ്രസിഡന്റ് കെ.കെ.ജയറാം അദ്ധ്യക്ഷനായി സംസ്ഥാന ജനറൽ സെക്രട്ടറി ടി.കെ.ഗോപാലകൃഷ്ണൻ, ജില്ലാ സെക്രട്ടറി ജയകൃഷ്ണൻ ടി.മേപ്പിള്ളി, സി.എൻ.സജീവൻ, ധന്യ രാമചന്ദ്രൻ, പ്രൊഫ.ടി.ബി.വിജയകുമാർ എന്നിവർ പ്രസംഗിച്ചു. പി.എസ്.രാജൻ, കെ.എൻ.ഭാസ്‌കരൻ, അനിൽ സാമ്രാട്ട്, ഷാജി കൈനൂർ, ടി.കെ.ഗോവിന്ദനെഴുത്തച്ഛൻ, സനൂപ് വിജയകുമാർ എന്നിവർ നേതൃത്വം നൽകി.