തൃശൂർ: ഒല്ലൂർ കൃഷി സമൃദ്ധിയുടെയും ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്തിന്റെയും ആഭിമുഖ്യത്തിൽ 13,14 തീയതികളിൽ കാർഷിക സംരംഭകത്വ മേള സംഘടിപ്പിക്കുന്നു. കാർഷികമേഖലയിൽ സംരംഭകരെ പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം. ഏപ്രിൽ 13 ന് രാവിലെ 10ന് റവന്യൂ മന്ത്രി കെ.രാജൻ ഉദ്ഘാടനം ചെയ്യും.
കാർഷിക മേഖലയിലെ സംരംഭകത്വ സാദ്ധ്യതകൾ, കാർഷിക സംരംഭം എങ്ങനെ വിജയകരമാക്കാം തുടങ്ങിയ വിഷയങ്ങളിൽ സെമിനാർ ഉണ്ടാകും. ഉച്ചയ്ക്ക് 2ന് കാർഷിക മത്സരങ്ങൾ, പാചക മത്സരം, വിദ്യാർത്ഥികളുടെ കാർഷിക ചിത്രരചനാ മത്സരം തുടങ്ങിയവ നടക്കും. 14ന് രാവിലെ 11ന് സമാപന സമ്മേളനം റവന്യൂ മന്ത്രി കെ.രാജൻ ഉദ്ഘാടനം ചെയ്യും. മേയർ എം.കെ.വർഗീസ് അദ്ധ്യക്ഷത വഹിക്കും. പി.ബാലചന്ദ്രൻ എം.എൽ.എ മുഖ്യാതിഥിയാകും. മത്സര വിജയികൾക്കുള്ള സമ്മാനങ്ങൾ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഡേവിസ് വിതരണം ചെയ്യും. കൃഷിവകുപ്പ് ഡയറക്ടർ ടി.വി.സുഭാഷ് മുഖ്യപ്രഭാഷണം നടത്തും. ടി.എൻ.പ്രതാപൻ വിശിഷ്ടാതിഥിയാകും.