1

തൃശൂർ: സി.പി.ഐ (എം.എൽ) റെഡ് സ്റ്റാർ ജില്ലാ സമ്മേളനം ഈ മാസം 10,11 തിയതികളിൽ മണ്ണുത്തിയിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ രാവിലെ 10ന് പ്രതിനിധി സമ്മേളനം സംസ്ഥാന സെക്രട്ടറി എം.കെ.ദാസൻ ഉദ്ഘാടനം ചെയ്യും.
70 പ്രതിനിധികൾ പങ്കെടുക്കും. 11ന് വൈകിട്ട് മണ്ണുത്തി മഹാത്മ സ്‌ക്വയറിൽ നടക്കുന്ന പൊതുസമ്മേളനം പാർട്ടി പൊളിറ്റ് ബ്യൂറോ അംഗം പ്രൊഫ.പി.ജെ.ജെയിംസ് ഉദ്ഘാടനം ചെയ്യും. മേയ് 20,21,22 തിയതികളിൽ എറണാകുളത്ത് നടക്കുന്ന സംസ്ഥാന സമ്മേളനത്തിലേക്കുള്ള പ്രതിനിധികളെയും തിരഞ്ഞെടുക്കും. വാർത്താസമ്മേളനത്തിൽ ചെയർമാൻ കെ.ശിവരാമൻ, ജനറൽ കൺവീനർ എം.വി.ചന്ദ്രൻ, ജില്ലാ സെക്രട്ടറി എൻ.ഡി.വേണു, കൺവീനർ ജയൻ കോനിക്കര എന്നിവർ പങ്കെടുത്തു.