
തൃശൂർ : കൊച്ചിൻ ദേവസ്വം ബോർഡ് ഓഫീസ് സന്ദർശിച്ച മന്ത്രി അഡ്വ:കെ.രാജനെ ദേവസ്വം ബോർഡ് പ്രസിഡന്റ് വി.നന്ദകുമാർ, മെമ്പർ എം.ജി.നാരായണൻ എന്നിവർ ചേർന്ന് പൊന്നാട അണിയിച്ചു. ദേവസ്വം ബോർഡ് ജീവനക്കാർക്കായി കൊച്ചിൻ ദേവസ്വം എംപ്ലോയീസ് ഓർഗനൈസേഷൻ സെക്രട്ടറി പി.വി.സജീവൻ പൊന്നാട അണിയിച്ചു. കമ്മിഷണർ എൻ.ജ്യോതി, ഡെപ്യൂട്ടി കമ്മിഷണർ പി.ഡി.ശോഭന, ഫിനാൻസ് ആൻഡ് അക്കൗണ്ട്‌സ് ഓഫീസർ പി.വിമല, ലോ ഓഫീസർ ഷെമോൾ സി.വാസു സംബന്ധിച്ചു.