1


തൃശൂർ: തൃശൂർ റെയിൽവേ സ്റ്റേഷനിലെ റിസർവേഷൻ കേന്ദ്രത്തിൽ രാവിലെ എട്ട് മുതൽ രാത്രി എട്ട് വരെ മൂന്ന് കൗണ്ടറുകൾ തുറന്ന് പ്രവർത്തിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ടി.എൻ.പ്രതാപൻ എം.പി ദക്ഷിണ റെയിൽവേ ജനറൽ മാനേജർക്ക് കത്ത് നൽകി. ദക്ഷിണ റെയിൽവേ തിരുവനന്തപുരം ഡിവിഷനിലെ എൻ.എസ്.ജി 2 വിഭാഗത്തിൽപ്പെട്ട തൃശൂരിൽ വളരെയേറെ വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രധാനപ്പെട്ട യൂണിവേഴ്‌സിറ്റികളുമുണ്ട്. വിദ്യാർത്ഥികളും ജീവനക്കാരും സ്ഥിര യാത്രക്കാരും അന്യ സംസ്ഥാന തൊഴിലാളികളും വളരെയധികം ആശ്രയിക്കുന്ന സ്റ്റേഷനാണ്. ധാരാളം യാത്രക്കാർ ആശ്രയിക്കുന്ന തൃശൂരിൽ വെറും രണ്ട് കൗണ്ടറുകൾ മാത്രം പ്രവർത്തനം നടത്തുന്നതുമൂലം രാവിലെയും വൈകീട്ടും വളരെ നീണ്ട ക്യുവാണെന്നും ടി.എൻ.പ്രതാപൻ കത്തിൽ ചൂണ്ടിക്കാട്ടി.